2009, നവംബർ 6, വെള്ളിയാഴ്‌ച

പുസ്തകത്താളിലെ മയില്‍പ്പീലി പറയാന്‍മറന്നത് .....

ഉണരാന്‍ വയ്കിപോയ ഒരു ദിവസം.... കണ്ണ് തുറന്നപ്പോള്‍ റൂമില്‍ ആരുമില്ല...എല്ലാവരും ജോലിക്ക് പോയി... എണീക്കാതെ അങ്ങനെ കിടന്നു ... ക്ഷീണം കൊണ്ടാവും, എണീക്കാനെ കഴിഞ്ഞില്ല..ഒരുപാട് വയ്കിയാണ് ഉറങ്ങിയത്.....ഇന്നു ഇനി ജോലിക്കു പോകുനില്ല എന്ന് തീരുമാനിച്ചു ... ലാപ്ടോപില്‍ നിന്നും ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ വെച്ച നല്ല ഗസല്‍ കേള്‍കാനുണ്ടായിരുന്നു... അങ്ങനെ കിടന്നു  ഞാന്‍ പഴയ കാര്യങ്ങള്‍ ഓരോന്നു ആലോചിച്ചുപ്പോയി... 
                    "എടാ എണീറ്റ്‌ വല്ലതും പഠിക്കാന്‍ നോക്കടാ" .... അമ്മയുടെ ഡയലോഗ് ആണ് ഓര്‍മ്മവന്നത്‌  ...... പഠിക്കാന്‍ മണ്ടന്‍ ഒന്നും അല്ലായിരുന്നു, പക്ഷെ വലിയ മടിയന്‍ ആയിരുന്നു... പഠിക്കുന്നതിലും ശ്രെദ്ധ അല്പസ്വല്പം കലയില്‍ ആയിരുന്നു.... കഥ, നാടകം, അല്‍പ്പസ്വല്‍പ്പം സംഗീതം അങ്ങനെ ഒരു fantacy ലോകമായിരുന്നു എന്‍റെ സ്കൂള്‍ ജീവിതം.. പക്ഷെ ഇതെല്ല്ലാം ഒരു മയില്‍പ്പീലി പുസ്തകത്താളില്‍ എടുത്തു വേക്കുന്ന പോലെ  സൂക്ഷിച്ചുവെക്കാന്‍ ഞാന്‍ നിര്‍ബന്തിഥന്‍ ആവുകയായിരുന്നു...+2 കഴിഞ്ഞു ഇനി എന്ത് എന്ന അച്ഛന്‍റെ ചോദ്യത്തിനു മുന്പില്‍ എനിക്കു ഒരു ഉത്തരം കണ്ടെത്തെണ്ടിരുന്നു... അവസാനം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എടുക്കാന്‍ തീരുമാനിച്ചു ചെന്നൈയിലേക്ക് വണ്ടി കയറി.....തിരക്കെടില്ലാത്ത മാര്‍ക്കോടെ പാസ്സ് ആയെങ്ങില്ലും, മനസ്സില്‍ ഒര്‍ക്കുവാനോ   തലൊലിക്കുവാനൊ അതികമോന്നും ആ കോളേജ് ജീവിതത്തില്‍ ഉണ്ടായിരുനില്ല... സ്വന്തം കാലില്‍ നില്കാനുള്ള പ്രായമായി എന്ന തോനല്‍ മനസിനെ വേട്ടയാടിയ കാലം... പക്ഷെ ഏതെങ്കിലും ഒരു ജോലി എന്ന അഭിപ്രായം എനിക്കുണ്ടായിരുനില്ല...... എന്നാല്‍ അമ്മക്ക് ബാങ്ക് ഉദ്യോകം പോലെ, ഇരുന്നുള്ള ജോലി കിട്ടിയാല്‍ മതി എന്നായിരുന്നു.... എനികാണെങ്കില്‍  നേരെ തിരിച്ചും ...... പലരും ജോലിക്കു  ഓഫര്‍ തന്നു ... എന്തോ ഒന്നും മനസ്സ് കൊണ്ട് സ്വീകരിക്കാന്‍ കഴിഞ്ഞില്ല... അതില്‍ അമ്മാവന്‍റെ കമ്പനിയില്‍ കിട്ടിയ ഓഫര്‍ അമ്മക്കു എന്നോട് സ്വീകരികണം എന്ന് പറയണമെന്നുണ്ടായിരുന്നു.... എന്‍റെ തീരുമാനങ്ങളെ പറ്റി  അറിയാവുനത്കൊണ്ടാവാം, ഒന്നും പറഞ്ഞില്ല ചില സൂജനകളില്‍ ഒതുക്കി.... അവസാനം എനിക്ക് ഇഷ്ട്ടപെട്ട ഒരു ജോലി കിട്ടി സൌദിയിലേക്ക് ഫ്ലൈറ്റ് കേയറി... അച്ഛന്‍ പണ്ടു ഗള്‍ഫില്‍  ആയതു കൊണ്ട് അമ്മക്ക് തീരെ ഇഷ്ട്ടമില്ലായിരുന്നു  എന്നെ പുറത്തേക്കുവിടാന്‍ ... എന്നാല്‍ എന്‍റെ ഇഷ്ടത്തിന് ഒരിക്കലും ആരും വീട്ടില്‍ എതിരു പറയാറില്ല  .. പറഞ്ഞിട്ട് കാര്യമില്ല എന്ന് അവര്‍ക്കു അറിയാം... അതുകൊണ്ടാവും ...... പക്ഷെ ഇവിടെ വന്നപ്പോള്‍ ആ പഴയ സ്വപ്നങ്ങള്ളില്‍ നിന്ന് ഞാന്‍ കൂടുതുല്‍ അകലുകയായിരുന്നു... അല്ലെങ്ങില്‍ അത് ഓര്‍ക്കാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞിരുനില്ല എന്നതാണ് സത്യം... ഇനിയെങ്ങില്ലും പതുക്കെ അതെല്ലാം ചിതല്‍ തട്ടി എടുക്കണം .... ഇങ്ങനെ ഒരു തോന്നലിനു കാരണമുണ്ട് ....  തികച്ചും യാദ്രിശ്ചികമായി എന്‍റെ ജീവിതത്തിലേക്കു കടന്നു  വന്ന ഒരു സുഹൂര്‍ത്ത്... തികച്ചും അപരിച്ചിധയായിരുന്നു അവള്‍ എനിക്കു.... പക്ഷെ മനസ്സില്‍ ഉറങ്ങി കിടനിരുന്ന ആ പഴയ കാലം വീണ്ടു എടുത്ത ഒരു അനുഭൂതി..... ഒരു പിടി വര്‍ണ്ണം വിതറി കടന്നു വന്ന അവള്‍ക്കു വേണ്ടി എന്‍റെ മനസ്സിലെ പുസ്തകത്താളില്‍  ഒളിച്ചു വച്ച മയില്‍പ്പീലി പണ്ടു പറയാന്‍ കൊതിച്ചതെല്ലാം ഇനി  പറയണം...